തെന്നല പോക്സോ കേസ്; യുവാവിനെ തെറ്റായി പ്രതിചേർത്തതിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: തെന്നല പോക്സോ കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ടത് വഴി യുവാവ് ജയിലില്‍ കിടക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ പൊലീസ് മേധാവി സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. യുവാവ് ജയിലില്‍ കിടക്കേണ്ടി വന്ന സാഹചര്യം വിശദമായി അന്വേഷിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. യുവാവിൻ്റെ ഡിഎന്‍എ ഫലം നെഗറ്റീവായ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ അന്വേഷണത്തിന് തീരുമാനിച്ചത്. 35 ദിവസം യുവാവ് തിരൂര്‍ സബ് ജയിലില്‍ തടവില്‍ കഴിഞ്ഞു. സ്കൂളില്‍ നിന്ന് മടങ്ങിയ പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ കൊണ്ടുപോയി യുവാവ് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

കല്‍പ്പകഞ്ചേരി പൊലീസാണ് യുവാവിനെതിരെ കേസെടുത്തത്. തിരൂരങ്ങാടി പൊലീസാണ് തുടരന്വേഷണം നടത്തിയത്. യുവാവിൻ്റെ ആവശ്യപ്രകാരമാണ് ഡിഎന്‍എ ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ഫലം വന്നപ്പോള്‍ ടെസ്റ്റ് നെഗറ്റീവായി. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശാനുസരണം യുവാവിനെ ജയില്‍ മോചിതനാക്കുകയായിരുന്നു.

അതേസമയം ഡി​എ​ൻ​എ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വ് ആ​ണെ​ങ്കി​ലും ജ​യി​ൽ മോ​ചി​ത​മാ​യ ശ്രീ​നാ​ഥ് കേ​സി​ൽ പ്ര​തി​യ​ല്ലാ​താ​കി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്. കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ് ത​യാ​റെ​ടു​ക്കു​കയാണ് പോലീസ്. പെ​ണ്‍​കു​ട്ടി​ക്ക് കൗ​ണ്‍​സി​ലിം​ഗ് ഉ​ൾ​പ്പ​ടെ ന​ൽ​കി വി​ശ​ദാം​ശ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നാ​ണ് പോ​ലീ​സ് ശ്ര​മം. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ തി​രൂ​ര​ങ്ങാ​ടി പോ​ലീ​സ് തു​ട​ങ്ങി.

കു​ട്ടി​യു​ടെ പി​താ​വ് ശ്രീ​നാ​ഥ് അ​ല്ലെ​ന്ന് മാ​ത്ര​മേ തെ​ളി​ഞ്ഞി​ട്ടു​ള്ളൂ. പെ​ണ്‍​കു​ട്ടി​യെ ഇ​യാ​ൾ ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രാ​നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ശ്രീ​നാ​ഥാ​ണ് പീ​ഡി​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ പെ​ണ്‍​കു​ട്ടി ന​ൽ​കി​യി​രു​ന്ന മൊ​ഴി. അ​തി​നാ​ൽ ത​ന്നെ ഇ​യാ​ളെ പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച മ​ട്ടി​ലാ​യി​രു​ന്നു. ശ്രീ​നാ​ഥ് കു​റ്റം നി​ര​വ​ധി ത​വ​ണ നി​ഷേ​ധി​ച്ചെ​ങ്കി​ലും പോ​ലീ​സ് ഇ​ക്കാ​ര്യം മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ന്ന് യു​വാ​വ് കൗ​മാ​ര​ക്കാ​ര​ൻ മോ​ചി​ത​നാ​യ​ത്. ഇ​തോ​ടെ പോ​ലീ​സ് വെ​ട്ടി​ലാ​വു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ ശ്രീ​നാ​ഥി​നെ അ​റ​സ്റ്റ് ചെ​യ്ത ന​ട​പ​ടി​യി​ൽ തെ​റ്റു​പ​റ്റി​യി​ട്ടി​ല്ലെ​ന്നാ​ണ് പോ​ലീ​സ് നി​ല​പാ​ട്. പോ​ലീ​സി​ന് മു​ൻ​പാ​കെ മാ​ത്ര​മ​ല്ല മ​ജി​സ്ട്രേ​റ്റി​ന് ന​ൽ​കി​യ ര​ഹ​സ്യ​മൊ​ഴി​യി​ലും പെ​ണ്‍​കു​ട്ടി ശ്രീ​നാ​ഥി​ന്‍റെ പേ​രാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം.