സംസ്ഥാനത്ത് വിൽക്കുന്ന കള്ളിൽ കഞ്ചാവിന്റെ അംശം; തൊടുപുഴയിൽ കള്ളുഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

ഇടുക്കി: സംസ്ഥാനത്ത് വിൽക്കുന്ന കള്ളിൽ കഞ്ചാവിന്റെ അംശമെന്ന് റിപ്പോർട്ട്. കള്ളിൽ കഞ്ചാവിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് തൊടുപുഴ റേഞ്ചിന് കീഴിലെ 44 ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ജില്ലാ എക്സൈസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന എക്സൈസ് കമ്മീഷണറാണ് നടപടി സ്വീകരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഷാപ്പ് ഉടമസ്ഥർ/ലൈസൻസ് കൈയ്യിൽ വെക്കുന്നവർ ഏഴ് ദിവസത്തിനുള്ളിൽ വീശദീകരണം നൽകണമെന്നാണ് എക്സൈസ് കമ്മീഷണർ ആവശ്യപ്പെട്ടിരിക്കുന്നത്. ഉടമസ്ഥർ നൽകുന്ന വിശദീകരണം തൃപ്തികരമല്ലെങ്കിൽ ലൈസൻസ് പൂർണമായും റദ്ദാക്കും.

കള്ളിൽ കഞ്ചാവിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കള്ള് ഷാപ്പുകൾക്കെതിരെയാണ് കേസെടുത്തത്. ലൈസൻസിമാർക്കും മാനേജർമാർക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.