ചട്ടം ലംഘിച്ച് വാക്കിടോക്കി ഉപയോഗം ; വാളയാര്‍ ചെക്ക് പോസ്റ്റിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റിലെ നാല് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. വിജിലന്‍സ് പരിശോധനയില്‍ വാക്കി ടോക്കി കണ്ടെത്തിയ സംഭവത്തിലാണ് നടപടി. കൈക്കൂലിപ്പണം കൈമാറ്റം ചെയ്യാന്‍ സര്‍വീസ് ചട്ടം ലംഘിച്ച്‌ വാക്കിടോക്കി ഉപയോഗിച്ചതായാണ് വിജിലന്‍സ് കണ്ടെത്തിയത്.

എം വി ഐ ബിജുകുമാര്‍, എ എം വി ഐമാരായ അരുണ്‍കുമാര്‍, ഫിറോസ്ബിന്‍ ഇസ്മയില്‍, ഷബീറലി എന്നിവരെയാണ് സസ്പെന്‍റ് ചെയ്തത്. ഇതിനെത്തുടര്‍ന്നാണ് വിജിലന്‍സ് പരിശോധനയില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വാക്കിടോക്കി കണ്ടെത്തിയത്.

പരിശോധനാ സംഘത്തിൻ്റെ വിവരം കൈമാറാനായിരുന്നു നിയമ വിരുദ്ധമായി വാക്കി ടോക്കി ഉപയോഗിച്ചത്. വിജിലന്‍സ് ഡിവൈഎസ്പി ഷംസുദ്ദീന്റെ നേതൃത്യത്തില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നായിരുന്നു നടപടി.