കടലില്‍ കുളിക്കാനിറങ്ങിയ ഏഴു യുവാക്കളെ കാണാതായി

തിരുവനന്തപുരം: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ ഏഴു യുവാക്കളെ കാണാതായി. തിരുവനന്തപുരം കാപ്പിലിനും വെറ്റക്കടയ്ക്കും ഇടയില്‍ ആണ് സംഭവം. ആറ്റിങ്ങല്‍ സ്വദേശി അഖില്‍, കടയ്ക്കല്‍ സ്വദേശി രാഹുല്‍ എന്നിവരെ ആണ് കാണാതായത്.

ഇവര്‍ക്കൊപ്പം സുഹൃത്തുക്കളായ 5 പേരും ഉണ്ടായിരുന്നു. വിവരം അറിയിച്ച ഉടന്‍ അയിരൂര്‍ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. നാളെ വീണ്ടും തെരച്ചില്‍ നടത്തുമെന്ന് ഫയര്‍ഫോഴ്സും , അയിരൂര്‍ പൊലീസും പറഞ്ഞു.