Home Local News താക്കോല്‍ മറന്നു വെച്ചു; സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാവ് കടന്നു

താക്കോല്‍ മറന്നു വെച്ചു; സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാവ് കടന്നു

0

തിരുവല്ല: നഗരമധ്യത്തിലെ രാമന്‍ ചിറയില്‍ നിന്നും താക്കോല്‍ മറന്നു വെച്ച സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാവ് കടന്നു. രാമന്‍ചിറ ഫെഡറല്‍ ബാങ്കിന് മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് മോഷണം പോയത്.

ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. എസ്ബിഐ മ്യൂച്ചുല്‍ ഫണ്ടിലെ ജീവനക്കാരനും മാവേലിക്കര സ്വദേശിയുമായ സുജിത്തിന്‍റെ KL-30- G- 5044 നമ്പര്‍ ഹോണ്ട ഡിയോ സ്കൂട്ടറാണ് മോഷ്ടിക്കപ്പെട്ടത്.
പാര്‍ക്ക് ചെയ്ത സ്കൂട്ടറില്‍ നിന്നും താക്കോലെടുക്കാന്‍ സുജിത്ത് മറന്നു പോയിരുന്നു.

ഈ തക്കം നോക്കിയാണ് മോഷ്ടാവ് സ്കൂട്ടറുമായി കടന്നത്. യുവാവെന്ന് തോന്നിക്കുന്ന ആള്‍ സ്കൂട്ടറിന് ചുറ്റും കറങ്ങുന്നതും പരിസരം വീക്ഷിച്ച ശേഷം സ്കൂട്ടറുമായി കടക്കുന്നതുമായ ദൃശ്യങ്ങള്‍ കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സി.സി ടി.വി ക്യാമറയില്‍ നിന്നും പൊലീസിന് ലഭിച്ചിട്ടുണ്ട്.

സി.സി.ടി.വി ദൃശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ മോഷ്ടാവിനായുള്ള അന്വേഷണം ആരംഭിച്ചതായി തിരുവല്ല സി. ഐ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here