കൊറോണ അനോസ്മിയ ചെക്കർ; ഇനി വീട്ടിൽ കൊറോണ പരിശോധന നടത്താം

തിരുവനന്തപുരം: കൊറോണ അനോസ്മിയ ചെക്കർ ഉപയോ​ഗിച്ച് ഇനി വീട്ടിൽ തന്നെ കൊറോണ പരിശോധന നടത്താം. രാജീവ് ​ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ന്യൂറോ സ്റ്റെം സെൽ ബയോളജി വിഭാ​ഗം വികസിപ്പിച്ചെടുത്തതാണ് മണംപിടിച്ച് കൊറോണ ബാധ തിരിച്ചറിയുന്ന കിറ്റ്. കോവി-സ്മെൽ എന്ന പേരിലാണ് ഇത് വിപണിയിലെത്തിയിരിക്കുന്നത്.

ഗന്ധശക്തി വ്യതിയാനത്തിലൂടെ കൊറോണ തിരിച്ചറിയാനുള്ള ഉപകരണമാണ് അനോസ്മിയ ചെക്കർ. ഗന്ധപരിശോധന നടത്തിയ ശേഷം ലഭിക്കുന്ന ​ഗന്ധം ഏതാണെന്ന് ഇൻസ്റ്റർ മൊബൈൽ ആപ്ലിക്കേഷനിലോ http://WWW.inster.in എന്ന വെബ്സൈറ്റിലോ രേഖപ്പെടുത്തി ഫലം അറിയാനാവും.

പ്രത്യേക പരിശീലനം ആവശ്യമില്ലാതെ ഉപയോ​ഗിക്കാ‌വുന്ന കിറ്റിൽ ആറ് പരിശോധനാ സാഷെകളാണുള്ളത്. പരിശോധനാഫലം നെ​ഗറ്റീവ് ആണെങ്കിൽ അടുത്തയാൾക്കും ഈ കിറ്റ് ഉപയോ​ഗിച്ച് പരിശോധന നടത്താം. അഞ്ച് പേർക്ക് അല്ലെങ്കിൽ കിറ്റ് തുറന്ന് പത്ത് മിനിറ്റ് വരെ ഇതുപയോ​ഗിക്കാം. ഫലം പോസിറ്റീവാണെ‌ങ്കിൽ മറ്റുള്ളവർ കിറ്റുപയോ​ഗിക്കരുത്.