തൻ്റെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജ മെയിലുകള്‍ അയക്കുന്നതായി കൃഷിമന്ത്രി

തിരുവനന്തപുരം: തന്റെ പേരും പദവിയും ദുരുപയോഗം ചെയ്ത് ഉന്നത ഉദ്യോഗസ്ഥര്‍ക്കും മറ്റ് മന്ത്രിമാര്‍ക്കും ഇ-മെയിലുകള്‍ അയക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. ഇക്കാര്യം അന്വേഷിച്ച്‌ വ്യാജന്മാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടതായി മന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് മന്ത്രിമാരുടെ ഔദ്യോഗിക ഇ-മെയിലിലേക്കും നിയമ വകുപ്പ് സെക്രട്ടറി, എന്‍ട്രന്‍സ് കമ്മീഷണര്‍, ജലസേചന വിഭാഗം ചീഫ് എന്‍ജിനീയര്‍, ധനകാര്യം (ബജറ്റ്) വിങ്, ഐ. ടി. (സി) ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങിയവരുടെ ഔദ്യോഗിക ഇ മെയിലിലേക്കുമാണ് വ്യാജ സന്ദേശം ലഭിച്ചതായി ശ്രദ്ധയില്‍ പെട്ടത്.