പൂക്കൾ കൊണ്ട് ഗുരുദേവന്റെ 60 അടി വലിപ്പമുള്ള ഛായചിത്രം ഒരുക്കി എസ്എൻഡിപി യോഗം

കൊടുങ്ങല്ലൂർ: പൂക്കൾ കൊണ്ട് ഗുരുദേവന്റെ ഛായചിത്രം ഒരുക്കി എസ് എൻ ഡി പി യോഗം.
പ്രശസ്ത കലാകാരൻ ഡാവിൻചി സുരേഷിന്റെ ആശയവും ആവിഷ്ക്കാരവുമാണ് ഈ ലോക ശ്രദ്ധനേടുന്ന ഈ കലാസൃഷ്ടി. ശ്രീ നാരായണ ഗുരുദേവ ജയന്തിയോട് അനുബന്ധിച്ച് കൊടുങ്ങല്ലൂർ എസ്എൻഡിപി യൂണിയൻപൂക്കളില്‍ തീര്‍ത്ത ശ്രീനാരായണ ഗുരുദേവന്റെ ഈ പൂചിത്രചിത്രത്തിന് 60 അടി വലിപ്പമുണ്ട്.

ഒരുപാട് പേരുടെ കൂട്ടായ്മയിലാണ് ഗുരുദേവന്‍റെ ഭീമാകാര പൂചിത്രം പിറവിയെടുത്തത്. നിരവധി മീഡിയങ്ങളില്‍ ചിത്രങ്ങള്‍ ഒരുക്കുന്ന ഡാവിഞ്ചി സുരേഷിന്‍റെ എഴുപത്തി മൂന്നാമത്തെ മീഡിയമാണ് പൂക്കള്‍ കൊണ്ടുള്ള ഗുരുവിന്റെ ഛായാചിത്രം.എട്ടു മണിക്കൂറോളം സമയം ചിലവഴിച്ച് വിവിധ തരം പൂക്കളിലാണ് ചിത്രമൊരുക്കിയത്.

ഓറഞ്ചു ചെണ്ടുമല്ലി , മഞ്ഞ ചെണ്ടുമല്ലി , മഞ്ഞ ജെമന്തി, വെള്ള ജെമന്തി, ചില്ലിറോസ് , അരളി , ചെത്തിപ്പൂ , വാടാമല്ലി എന്നീ പൂക്കള്‍ ആണ് ഉപയോഗിച്ചത്.

ഗുരുഭക്തനായ കണ്ണകി ഫ്ലവേഴ്സ് ഉടമ ഗിരീഷാണ് ഏകദ്ദേശം ഒരു ടൺ പൂക്കള്‍ സംഭാവനയായി നല്‍കിയത്. കൊടുങ്ങല്ലൂര്‍ കായല്‍ തീരത്തുള്ള കേബീസ് ദര്‍ബാര്‍ കണ്‍വെൺഷന്‍ സെന്റെർ ഉടമ നസീര്‍ 3 ദിവസം ഇതിനു വേണ്ടി സൗജന്യമായി സ്ഥല സൗകര്യങ്ങൾ വിട്ടുനല്‍കി.

ക്യാമറാമാന്‍ പ്രജീഷ് ട്രാന്‍സ് മാജിക്ക് , സിംബാദ് , അലി എന്നിവര്‍ ആകാശ ദൃശ്യങ്ങള്‍ പകര്‍ത്തി.
പൂക്കളമൊരുക്കാന്‍ ഫെബി,ഷാഫി, ഇന്ദ്രജിത്ത് ,ഇന്ദുലേഖ , ദേവി , മിഥുന്‍ , റിയാസ് ദർബാർ എന്നിവര്‍ സഹായത്തിനും കൂടി .
എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സെക്രട്ടറി പികെരവീന്ദ്രൻ , ബേബി റാം, ജയലക്ഷ്മി
തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നല്കി.