തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ജീവനൊടുക്കി. പാറശാല കാരോട് പഞ്ചായത്തിലെ വടൂർകോണം വാർഡിൽ ചൂരക്കുഴി മേക്കേക്കര വീട്ടിൽ ഷാജിയെയാണ് വീട്ടിനു പുറത്തെ സൺഷേഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഏപ്രിൽ 15 നു രാത്രിയാണ് ഭാര്യ മീനയെ മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ ഷാജി വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് പോലീസിൽ കീഴടങ്ങുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഇയാൾ വീടുപണിയാൻ എടുത്ത വായ്പാ പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വഴക്കിന് പിന്നാലെയായിരുന്നു കൊലപാതകം.
ഷാജിയുടെ മരണത്തിൽ ദുരൂഹതയുണ്ടന്ന് ബന്ധുക്കൾ ആരോപിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.