മൈ​സൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലിൽ നിന്നും കേരളത്തിലെ ജഡ്ജിക്ക് വധഭീഷണി

കൊ​ല്ലം: മൈ​സൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ നിന്നും ജഡ്ജിയെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഫോ​ണി​ല്‍ ഭീ​ഷ​ണി സ​ന്ദേ​ശം. ജ​യി​ലി​ലെ ത​ട​വു​പു​ള്ളി​യാ​ണ് കൊ​ല്ലം അ​ഡീ​ഷ​ന​ല്‍ എ​സ്പി​യു​ടെ ലാ​ന്‍​ഡ് ഫോ​ണി​ല്‍ വി​ളി​ച്ച​ത്. കൊ​ല്ല​ത്തെ ഒ​രു ജഡ്ജിയുടെ ഓ​ഫി​സ് ത​ക​ര്‍​ത്ത് കൊ​ല​പ്പെ​ടു​ത്തു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. മൂ​ന്നു​പേ​രെ ഇ​ല്ലാ​താ​ക്കും. അ​തി​ലൊ​ന്ന് കൊ​ല്ല​ത്തെ ജഡ്ജിയായി​രി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഫോ​ണ്‍ ന​മ്പര്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ണ​ത്തി​ല്‍ മൈ​സൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍​ നി​ന്ന് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി ജ​യേ​ഷ് (38) ആ​ണ് വി​ളി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രമാണ് അ​ഡീ​ഷ​ന​ല്‍ എ​സ്പി​യു​ടെ ഓ​ഫി​സി​ല്‍ വി​ളി​യെ​ത്തി​യ​ത്.

ഒ​ന്നി​ല​ധി​കം പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ഇ​യാ​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന് ന​മ്പര്‍ സ​ഹി​തം മു​ന്‍​കൂ​ട്ടി അ​പേ​ക്ഷ ന​ല്‍​കി​യാ​ല്‍ നി​ശ്ചി​ത ദി​വ​സ​ത്തി​ന് ശേ​ഷം വി​ളി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​ന്ന സം​വി​ധാ​നം മൈ​സൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ച്‌ കൊ​ല്ല​ത്തെ അ​ഡീ​ഷ​ന​ല്‍ എ​സ്പി ഓ​ഫി​സി​ലെ ന​മ്പര്‍ മു​ന്‍​കൂ​ട്ടി ന​ല്‍​കി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത ശേ​ഷ​മാ​ണ് ശ​നി​യാ​ഴ്ച വി​ളി​ച്ച​ത്.

2020 സെ​പ്റ്റം​ബ​റി​ല്‍ ഇ​തേ രീ​തി​യി​ല്‍ ജ​യേ​ഷ് കൊ​ട്ടാ​ര​ക്ക​ര ഡി​വൈഎ​സ്പി ഓ​ഫി​സി​ല്‍ വി​ളി​ച്ച്‌ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. കൊ​ല്ല​ത്തെ ജഡ്ജിമാരുടെ വ​സ​തി​ക​ള്‍​ക്കും കോ​ട​തി​ക​ള്‍​ക്കും സു​ര​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി.