തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് വഴി കടത്താൻ ശ്രമിച്ച 35 ലക്ഷം പിടികൂടി

തോല്‍പ്പെട്ടി: തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ എക്‌സൈസ് പോലീസ് സംഘം നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്തിയ 35 ലക്ഷം രൂപയോളം പിടികൂടി. കര്‍ണ്ണാടക ഭാഗത്തു നിന്ന് വന്ന കെഎ 22 എം.ബി 8538 നമ്പര്‍ കാറില്‍ നിന്നുമാണ് രേഖകളില്ലാതെ കടത്തിയ 34,97500 രൂപ പിടികൂടിയത്.

തുടര്‍ന്ന് പണവും, പണം കടത്തിയ ഝാര്‍ഖണ്ഡ് സ്വദേശി അവിനാഷിനെയും തിരുനെല്ലി പോലീസില്‍ ഹാജരാക്കി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പികെ പ്രഭാകരൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.