തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങളിൽ മാറ്റം വരുന്നു. പത്തിൽ കൂടുതൽ അംഗങ്ങളുള്ള കൂട്ടുകുടംബത്തിൽ കൊറോണ ക്ലസ്റ്റർ ഉണ്ടായാൽ അവിടെ മൈക്രോ കണ്ടെയ്ൻമെന്‍റ് സോൺ ആക്കാനാണ് തീരുമാനം.
അഞ്ചിൽ കൂടുതൽ രോഗികൾ ഉണ്ടെങ്കിലാണ് ക്ലസ്റ്റർ ആയി കണക്കാക്കുക. ഏഴ് ദിവസത്തേക്കായിരിക്കും കണ്ടെയ്ൻമെന്‍റ് നിയന്ത്രണം. വാർഡ് മുഴുവൻ അടയ്ക്കുന്നതിന് പകരം സൂക്ഷ്മ തലത്തിലേക്ക് പോകാനാണ് പുതിയ മാറ്റം.
പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയാണ് നിലവിൽ സംസ്ഥാനത്ത് കൊറോണ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്നത്തെ ആരോഗ്യവകുപ്പ് അറിയിപ്പനുസരിച്ച് 87 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 634 വാര്‍ഡുകളാണ് ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.