മു​രി​ങ്ങൂ​ര്‍ പീ​ഡ​ന​ക്കേ​സ് പ്രതി സിസി ജോ​ണ്‍​സ​ണ്‍ ഉടൻ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: വിവാദമായ മു​രി​ങ്ങൂ​ര്‍ പീ​ഡ​ന​ക്കേ​സി​ലെ പ്രതി സിസി ജോ​ണ്‍​സ​ണ്‍ എ​ത്ര​യും വേ​ഗം കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. പ്ര​തി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പ​രാ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഇ​ര​യു​ടെ ഹ​ര്‍​ജി​യും ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി. സ​ര്‍​ക്കാ​ര്‍ റി​പ്പോ​ര്‍​ട്ട് സ്വീ​ക​രി​ച്ചാ​ണ് കേ​സ് തീ​ര്‍​പ്പാ​ക്കി​യ​ത്.

2016ല്‍ ​മു​രി​ങ്ങൂ​ര്‍ സ്വ​ദേ​ശി ജോ​ണ്‍​സ​ണ്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ചു എ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. കേ​സി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വു​ക​ള്‍ ല​ഭ്യ​മ​ല്ലെ​ന്നു തൃ​ശൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

പോ​ലീ​സി​നെ​തി​രേ ഇ​ര​യും കു​ടും​ബ​വും ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് നേ​ര​ത്തെ മു​ത​ല്‍ ഉ​യ​ര്‍​ത്തി​യി​ട്ടു​ള്ള​ത്. ഇ​ര​യു​ടെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കു​മ്പോ​ള്‍ പ്ര​തി ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​ണ്ടാ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ്ര​തി​ക്ക് വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ത്തി ന​ല്‍​കു​ന്നു​വെ​ന്നും തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലെ വീ​ഴ്ച ചൂ​ണ്ടി​കാ​ട്ടി ഒ​ളി​മ്പ്യ​ന്‍ മ​യൂ​ഖ ജോ​ണി രം​ഗ​ത്ത് വ​ന്നി​രു​ന്നു