മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും വസതിയിൽ ബോംബ് വെക്കുമെന്നും ഭീഷണി മുഴക്കിയയാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അപായപ്പെടുത്തുമെന്നും വസതിയിൽ ബോംബ് വെക്കുമെന്നും ഫോണില്‍ ഭീഷണി മുഴക്കിയ ആൾ പിടിയിൽ. കോട്ടയം വൈക്കം സ്വദേശി ശിവകുമാറാണ് പിടിയിലായത്. എറണാകുളം ഹിൽപാലസ് പൊലീസാണ് ഇയാളെ പിടികൂടിയത്.

ശിവകുമാറിനെ വൈക്കം പൊലീസിന് കൈമാറും. കേരള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്കായിരുന്നു ഭീഷണി ഫോണ്‍ വിളി എത്തിയത്. പൊലീസ് മര്‍ദ്ദനത്തില്‍ നടപടിയെടുത്തില്ലെങ്കില്‍ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.