പ്രതിശ്രുതവരനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെ യുവതി അപകടത്തിൽ മരിച്ചു

തിരുവനന്തപുരം: പ്രതിശ്രുതവരനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവതി മരിച്ചു. വി ജെ അഞ്ജന (23) യാണ് മരിച്ചത്. കാറിടിച്ചാണ് അപകടമുണ്ടായത്.

ശ്രീനാരായണപുരം തീപ്പുകൽ മുടിയൂർക്കോണത്തു വീട്ടിൽ ജയൻ-വിലാസിനി ദമ്പതികളുടെ മകളാണ് അഞ്ജന. പ്രതിശ്രുതവരൻ മഞ്ഞമല സ്വദേശി ആദർശ് ആണ് അഞ്ജനയ്ക്കൊപ്പം ഉണ്ടായിരുന്നത്.

ബൈക്ക് ഓടിച്ചിരുന്ന ആദർശ് ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു. കാർ ഡ്രൈവർ പുനലൂർ ആയിരനല്ലൂർ ചരുവിള പുത്തൻവീട് ഷെരീഫി (45) നെ പോലീസ് അറസ്റ്റ് ചെയ്തു.