ശനി, ഞായർ ദിവസങ്ങളിലെ പരീക്ഷകൾക്ക് കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും

തിരുവനന്തപുരം; സംസ്ഥാനത്ത് ശനി, ഞായർ ദിവസങ്ങളിൽ വിവിധ പരീക്ഷകൾ നടക്കുന്നതിനാൽ ഈ ദിവസങ്ങളിൽ കെഎസ്ആർടിസി കൂടുതൽ സർവ്വീസുകൾ നടത്തും. നാളെ വിവിധ ജില്ലകളിൽ എസ്.സി ഡെവലപ്മെന്റ് ഓഫീസർ ​ഗ്രേഡ് 2 , ജില്ലാ മാനേജർ എന്നീ പി.എസ്.സി പരീക്ഷയുണ്ട്.

ഞായറാഴ്ച തിരുവനന്തപുരം , കൊച്ചി എന്നിവിടങ്ങിലെ 20 സെന്ററുകളിലായി സെൻട്രൽ ആർമിഡ് പോലീസ് ഫോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയുമുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷ കേന്ദ്രങ്ങളിലേക്ക് ശനി , ഞായർ ദിവസങ്ങളിൽ കൂടുതൽ കെഎസ്ആർടിസി സർവ്വീസുകൾ നടത്തുക.

സംസ്ഥാനത്തിന്റെ വിവിധ ഡിപ്പോകളിൽ നിന്നും, റെയിൽവെ സ്റ്റേഷനുകളിൽ നിന്നും ബസുകൾ ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആർടിസി അറിയിച്ചു. കൊറോണ പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷാർത്ഥികൾക്ക് കൃത്യസമയത്തിന് മുൻപ് പരീക്ഷാ സെന്ററുകളിൽ എത്തിച്ചേരാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കെ എസ് ആർടിസി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്; www.online.keralartc.com എന്ന വെബ് സൈറ്റിലുകയും “Ente KSRTC” എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ്വ് ചെയ്യാവുന്നതാണ്.

“Ente KSRTC App” Google Play Store ലിങ്ക്
https://play.google.com/store/apps/details?id=com.keralasrtc.app

കെഎസ്ആർടിസി കൺട്രോൾ റൂം- 9447071021, 0471- 2463799 വാട്ട്സ്അപ്പ് നമ്പർ- 81295 62972