കേരളത്തിലെ അനാവശ്യ ഇളവുകൾ വൻ ദുരന്തം വിളിച്ചുവരുത്തരുതെന്ന് ഐസിഎംആർ മുന്നറിയിപ്പ്

ന്യൂഡെൽഹി: കൊറോണ നിയന്ത്രണങ്ങളിൽ ഇളവു നൽകിയ കേരളത്തിന് വീണ്ടും ഐസിഎംആറിന്റെ മുന്നറിയിപ്പ്. അനാവശ്യ ഇളവുകൾ നൽകി വൻ ദുരന്തം വിളിച്ചുവരുത്തരുതെന്ന് മുന്നറിയിപ്പിൽ ഐസിഎആർ പറയുന്നു. കേരളമടക്കം കൊറോണ വ്യാപനം കൂടിയ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ്.

കേരളത്തിൽ നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ നൽകി ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഐസിഎംആർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.ആഘോഷങ്ങൾ സൂപ്പർ സ്പ്രെഡ് ആകാൻ സാധ്യതയുണ്ട്.

ഓണം, മുഹ്റം, ജന്മാഷ്ടമി തുടങ്ങിയ ആഘോഷങ്ങൾക്ക് അനാവശ്യ ഇളവുകൾ നൽകരുത്. ഉത്സവകാലത്ത് ജനക്കൂട്ടം ഒഴിവാക്കണം. പ്രാദേശിക നിയന്ത്രണങ്ങൾ തുടരണമെന്നും ഐസിഎംആർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിമാർക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു.

സംസ്ഥാനത്ത് ഇന്നലെയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യ ദിനം , ഓണം തുടങ്ങിയ ദിവസങ്ങളിൽ ഇളവുകൾ നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യ ലോക്ക്ഡൗൺ ഒഴിവാക്കിയ സംസ്ഥാന സർക്കാർ ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ കടകൾ തുറക്കാൻ അനുമതിയും നൽകിയിട്ടുണ്ട്.