തിരുവനന്തപുരം: കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച് പ്രവർത്തിച്ചതിന് വസ്ത്രശാലയുടെ ലൈസൻസ് റദ്ദാക്കി. തിരുവനന്തപുരം പോത്തീസ് വസ്ത്രശാലയ്ക്കെതിരേയാണ് നടപടിയെടുത്തത്. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
കൊറോണ പ്രോട്ടോക്കോൾ പാലിക്കാതെ സ്ഥാപനം പിൻവാതിലിലൂടെ ജനങ്ങളെ പ്രവേശിപ്പിച്ചു കച്ചവടം നടത്തിയതായാണ് കണ്ടെത്തിയത്. ഇതെത്തുടർന്നാണ് ലൈസൻസ് റദ്ദാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുക്കും.