ക​ട​ക​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പു​തി​യ കൊറോണ മാ​ർ​ഗ​രേ​ഖ; ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും എ​ടു​ത്ത​വ​രാ​ക​ണം; കൊറോണ പൂ​ർ​ണ​മാ​യി ഭേ​ദ​മാ​യ​വ​രാ​ക​ണം; കൊറോണ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക​ണം

തി​രു​വ​ന​ന്ത​പു​രം: ആഴ്ചയിൽ ആറു ദിവസം കടകൾ തുറക്കാം. ക​ട​ക​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പു​തി​യ കൊറോണ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സ​ർ​ക്കാ​ർ. രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ക​ട​ക​ൾ തു​റ​ക്കാ​നാ​കു​മെ​ങ്കി​ലും ക​ട​ക​ളി​ലെ ജോ​ലി​ക്കാ​ർ​ക്കും സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ​ക്കും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

മൂ​ന്നു വി​ഭാ​ഗം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ക​ട​ക​ളി​ൽ പ്ര​വേ​ശ​നം. ഇ​വ​ർ ഒ​രു ഡോ​സ് വാ​ക്സി​ൻ എ​ങ്കി​ലും എ​ടു​ത്ത​വ​രാ​ക​ണം. അ​ല്ലെ​ങ്കി​ൽ ഒ​രു ത​വ​ണ​യെ​ങ്കി​ലും കൊറോണ വ​ന്നു പൂ​ർ​ണ​മാ​യി ഭേ​ദ​മാ​യ​വ​രാ​ക​ണം. അ​ല്ലെ​ങ്കി​ൽ സ​മീ​പ സ​മ​യ​ത്ത് എ​ടു​ത്ത കൊറോണ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക​ണം എ​ന്ന​താ​ണ് പു​തി​യ നി​ബ​ന്ധ​ന. ബാ​ങ്കു​ക​ള്‍, മാ​ര്‍​ക്ക​റ്റു​ക​ള്‍, ഓ​ഫി​സു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ബ​ന്ധ​ന ബാ​ധ​ക​മാ​ണ്.

ബാ​ങ്കു​ക​ള്‍ തിങ്കൾ മുതൽ ശനിവരെ പ്രവർത്തിക്കും. സർക്കാർ ഓഫീസുകൾ തിങ്കൾ മുതൽ വെള്ളി വരെ തുറന്നു പ്രവർത്തിക്കും. ഓ​ഫി​സു​ക​ള്‍ വ്യ​വ​സാ​യ​സ്ഥാ​പ​ന​ങ്ങ​ളി​ലും തു​റ​സാ​യ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളി​ലും നി​ബ​ന്ധ​ന ബാ​ധ​ക​മാ​കും.