ജില്ലാ കളക്ടറുടേത് ഉൾപ്പെടെ 23 വാഹനങ്ങൾ ജപ്തി ചെയ്യാൻ സബ് കോടതി ഉത്തരവ്

പത്തനംതിട്ട: ജില്ലാ കളക്ടറുടേത് ഉൾപ്പെടെ 23 വാഹനങ്ങൾ ജപ്തി ചെയ്യാൻ സബ് കോടതി ഉത്തരവ്. റിങ് റോഡിനു സ്ഥലം ഏറ്റെടുത്ത വകയിൽ നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് കോടതി ഉത്തരവ്.

സ്ഥല ഉടമ നൽകിയ പരാതിയിലാണ് കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. കുടിശിക ഉൾപ്പെടെ 1.14 കോടി രൂപയാണ് സ്ഥല ഉടമയ്ക്ക് ലഭിക്കേണ്ടത്. എന്നാൽ പണം നൽകാൻ ഇതുവരെ നടപടിയായില്ല.

ഇതോടെയാണ് സ്ഥലം ഉടമ കോടതിയെ സമീപിച്ചു. സ്ഥലം ഉടമയ്ക്ക് അനുകൂലമായി തീരുമാനമെടുത്താണ് കളക്ടറുടെ ഔദ്യോ​ഗിക വാഹനം അടക്കം റവന്യു വകുപ്പിന്റെ 23 വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്.