കൊച്ചി: നെല്ലിക്കുഴിയിൽ ഡെന്റൽ കോളേജ് വിദ്യാർത്ഥിനിയെ വെടിവെച്ചു കൊന്നത് പ്രണയ നൈരാശ്യത്തെ തുടർന്നെന്ന് സൂചന. കണ്ണൂർ സ്വദേശികളായ മാനസയും രാഗിനും പരിചയക്കാരായിരുന്നു. ഇരുവരുടേയും സ്വദേശമായ കണ്ണൂരിൽ വെച്ച് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇത് പൊലീസ് സ്‌റ്റേഷനിൽ വരെ എത്തിയിരുന്നു. യുവാവിന്റെ പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് രാഗിൻ മാനസയെ കാണാൻ എത്തിയത്. പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. പെട്ടെന്ന് പ്രകോപനം ഉണ്ടായതാണോയെന്ന് അറിയേണ്ടതുണ്ട്. രാഗിനെ മാനസ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. മാനസയുടെ ഫോൺ പൊലീസ് പരിശോധിക്കുന്നുണ്ട്.
മാനസയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ രാഗിൻ ഇവിടെയെത്തിയതാണെന്നാണ് വിവരം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറൽ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികൾ ഉടൻ രേഖപ്പെടുത്തും. കൊലയാളി ജീവനൊടുക്കിയതിനാൽ കൊലയ്ക്ക് പിന്നിലെ കാരണമാണ് ഇനി പൊലീസ് അന്വേഷിക്കുക.
ക്ലോസ് റെയ്ഞ്ചിൽ നിന്നാണ് വെടിയുതിർത്തത്. മാനസയുടെ ചെവിക്ക് പുറകിലാണ് വെടിയേറ്റത്. ഇരുവരും കമിതാക്കളായിരുന്നുവെന്നും ഇവർ തമ്മിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും അറിയാൻ കഴിഞ്ഞതായി കോതമംഗലം ബസേലിയോസ് ആശുപത്രിയിലെ ഷിബു കുര്യാക്കോസ് വ്യക്തമാക്കി.
പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. മാനസയുടെ പക്കൽ രണ്ട് മൊബൈൽ ഫോണുകൾ ഉണ്ടായിരുന്നു. ഇവ രണ്ടും കേന്ദ്രീകരിച്ചാണ് അന്വേഷണം.
മകള്‍ ജീവനോടെയില്ലെന്ന് അറിയാതെ മാനസയുടെ പിതാവ് മാധവന്‍
തുരുതുരെ വരുന്ന ഫോണ്‍ കോളുകള്‍ എത്തിയതോടെ മകള്‍ക്ക് എന്തോ അപകടം സംഭവിച്ചുവെന്ന് തിരിച്ചറിഞ്ഞെങ്കിലും മകള്‍ ജീവനോടെയില്ലെന്ന യാഥാര്‍ഥ്യം മാനസയുടെ പിതാവ് മാധവന്‍ അറിഞ്ഞിരുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ വിളിക്കുമ്പോഴും എന്തോ അപകടം സംഭവിച്ചു എന്നു മാത്രമാണ് അദ്ദേഹത്തിന് അറിയുന്നത്. രാഹിലിനെ അറിയുമോ എന്ന ചോദ്യത്തിന്, അവള്‍ക്ക് അറിയുന്ന ഒരു പയ്യനോ മറ്റോ ആണെന്നായിരുന്നു മറുപടി.
കുട്ടിയുടെ സ്ഥിതി എന്താണെന്ന പിതാവിന്റെ ചോദ്യത്തിനു മറുപടി നല്‍കാനാകാതെ വിളിച്ചവരും കുഴങ്ങി. മകള്‍ക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ട്, രാഹിൽ മകളെ ഉപദ്രവിച്ചിട്ടുണ്ടെന്നു മറുപടി നല്‍കി. എന്താണ് മകളുടെ സ്ഥിതി എന്നറിയാന്‍ അദ്ദേഹം ആവര്‍ത്തിച്ചു ചോദിച്ചെങ്കിലും കൂടുതലെന്തെങ്കിലും പറയാതെ വിളിച്ചവര്‍ക്കു ഫോണ്‍ വയ്‌ക്കേണ്ടി വന്നു. എറണാകുളത്തേക്കു വരികയാണെന്ന് അദ്ദേഹം തന്നെ വിളിച്ചവരോടു പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജനായ മാനസ കണ്ണൂരില്‍ നിന്നെത്തിയ രാഹിലിന്റെ വെടിയേറ്റു മരിച്ചത്. ഇവര്‍ വാടകയ്ക്കു താമസിച്ച വീട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് മാനസ യെ പിടിച്ചു മുറിയില്‍ കൊണ്ടുപോയി വെടിവച്ചു കൊലപ്പെടുത്തിയത്. തൊട്ടു പിന്നാലെ രാഹിലും സ്വയം വെടിവയ്ക്കുകയായിരുന്നു.
ഒരു മാസത്തോളം മാനസയെ പിന്തുടര്‍ന്ന് മാനസയുടെ നീക്കങ്ങള്‍ പഠിച്ച ശേഷമാണ് രാഖില്‍ കൃത്യം നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. ജൂലൈ നാലിന് മാനസ താമസിക്കുന്ന കെട്ടിടത്തിന് 50 മീറ്റര്‍ അകലെ മറ്റൊരു മുറിയെടുത്താണ് പ്രതി പദ്ധതികള്‍ തയ്യാറാക്കിയത്. പ്ലൈവുഡ് വ്യാപാരിയെന്ന വ്യാജേനയാണ് ഇയാള്‍ ഇവിടെ മുറിയെടുത്തതെന്നും എന്നാല്‍ സംശയാസ്പദമായി ഒന്നും തോന്നിയിരുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് അരുംകൊല നടന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സില്‍ ഹൗസ് സര്‍ജനായിരുന്ന കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ, കോളേജിനടുത്തുള്ള ഒരു കെട്ടിടത്തില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രാഖില്‍ ഇവിടേക്ക് പെട്ടെന്ന് കയറിവന്നു. ഈ സമയം മാനസയുടെ മൂന്ന് സുഹൃത്തുക്കളും കൂടെയുണ്ടായിരുന്നു.
രാഖിലിനെ കണ്ടയുടന്‍ മാനസ ക്ഷുഭിതയായെന്ന് സുഹൃത്തുക്കള്‍ പറയുന്നു. നീ എന്തിനാണ് ഇപ്പോള്‍ ഇങ്ങോട്ട് വന്നത് എന്ന് ചോദിച്ച മാനസയെ പ്രതി മുറിയിലേക്ക് പിടിച്ചുവലിച്ച് കൊണ്ടുപോയി. ഇതുകണ്ട് ഭയന്ന സുഹൃത്തുക്കള്‍ കെട്ടിട ഉടമയെ വിവരമറിയിക്കാനായി പോയപ്പോഴാണ് കൊലപാതകം നടന്നത്. ഈ സമയം മുറിയില്‍ നിന്ന് പടക്കം പൊട്ടുന്നത് പോലുള്ള ശബ്ദം കേട്ടെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
പിന്നീട് സമീപത്തുണ്ടായിരുന്ന ആളുകള്‍ എത്തി മുറി ചവിട്ടിത്തുറന്നപ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മാനസയേയും രാഖിലിനെയുമാണ് കണ്ടത്. ഇരുവരെയും ഓട്ടോവിളിച്ച് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാനസയുടെ നെഞ്ചിലും നെറ്റിയിലുമാണ് വെടിയേറ്റത്. രാഖില്‍ തലക്ക് സ്വയ്ം വെടിവെച്ച് മരിച്ച നിലയിലായിരുന്നു. പിസ്റ്റല്‍ ഉപയോഗിച്ചാണ് വെടിവെച്ചതെന്ന് പോലീസ് സംഘം അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി ബാലിസ്റ്റിക് വിദഗ്ധര്‍ എത്തുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന റൂറല്‍ എസ് പി കെ കാര്‍ത്തിക് അറിയിച്ചു. രാഖില്‍ എങ്ങനെ കോതമംഗലത്ത് എത്തി, എവിടെനിന്ന് തോക്ക് സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങളിലും പോലീസ് അന്വേഷണം തുടരുകയാണ്.