അർധരാത്രി വേട്ടയ്ക്കുപോകുന്ന ചടങ്ങിന് അടുത്തിടെ അടക്കംചെയ്ത മൃതദേഹത്തിന്റെ തല പുറത്തെടുത്തു; വാളിലുയർത്തി പ്രദർശിപ്പിച്ചു

പുനലൂർ : ക്ഷേത്രോത്സവത്തിനിടെ മനുഷ്യത്തല പ്രദർശിപ്പിച്ച നാലുപേരുടെപേരിൽ പോലീസ് കേസെടുത്തു. തെങ്കാശി പാവൂർസത്രം കല്ലൂരണിയിലാണ് സംഭവം.

കഴിഞ്ഞയാഴ്ച കല്ലൂരണിയിലെ വണ്ണാറ മാടസ്വാമി ക്ഷേത്രോത്സവത്തിനിടയിലാണ് സംഭവം. അർധരാത്രി വേട്ടയ്ക്കുപോകുന്ന ചടങ്ങിനുവേണ്ടി, സമീപത്തെ ശ്മശാനത്തിൽ അടുത്തിടെ അടക്കംചെയ്ത മൃതദേഹത്തിന്റെ തല പുറത്തെടുക്കുകയും പൂജാരിമാർ ജനമധ്യത്തിൽ വാളിലുയർത്തി പ്രദർശിപ്പിക്കുകയുമായിരുന്നു.

പ്രദർശിപ്പിച്ച തലയിൽനിന്ന് മാംസം പൂർണമായും അഴുകിപോകാത്തനിലയിലായിരുന്നു. വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസ് ഇടപെടൽ.