ഐസിഎസ്ഇ പത്താം ക്ലാസ് 99.98% വിജയം; പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.76% ജേതാക്കൾ

ന്യൂഡെൽഹി: ഐസിഎസ്.പത്താം ക്ലാസ്, ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഐസിഎസ്ഇ. പത്താം ക്ലാസ് പരീക്ഷയിൽ 99.98% ആണ് ആകെ വിജയ ശതമാനം. ഐഎസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 99.76% ശതമാനം ആണ് വിജയ ശതമാനം. cisce.org എന്ന സൈറ്റ് വഴി ഫലമറിയാം. കൂടാതെ 09248082883 എന്ന നമ്പറിൽ എസ്എം എസ്. അയച്ചും ഫലം അറിയാവുന്നതാണ്.

ഇത്തവണ പുനർ മൂല്യനിർണയം ഉണ്ടാകില്ല. അസാധാരണ സാഹചര്യം കണക്കിലെടുത്ത് പത്ത് പന്ത്രണ്ട് ക്ലാസുകൾക്ക് മെറിറ്റ് പട്ടിക ഉണ്ടാകില്ലെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു. വ്യക്തിഗത മാർക്ക് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ ഓഗസ്റ്റ് ഒന്നിന് മുമ്പ് സ്കൂളുകൾ വഴി ബന്ധപ്പെടണമെന്ന് ബോർഡ് വ്യക്തമാക്കി.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31 ന് പ്രഖ്യാപിക്കും. കൊറോണ സാഹചര്യത്തിൽ ഐസിഎസ്‌സി, ഐഎസ് സി പൊതു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിർണയം നടത്താൻ സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം. ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഫലം ആണ് പ്രഖ്യാപിച്ചത്.