സംസ്ഥാനത്ത് ബക്രീദ് പൊതുഅവധി ബുധനാഴ്ച; നാളത്തെ അവധി മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രകീദിനോട് അനുബന്ധിച്ചുള്ള പൊതു അവധി ബുധനാഴ്ചയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിപ്പ്. നാളത്തെ അവധിയാണ് ബുധനാഴ്ച്ചത്തേക്ക് മാറ്റിയത്.

നാളെ പ്രവൃത്തി ദിവസമായതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ തുറന്നു പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ ഉത്തരവിറങ്ങി. സര്‍ക്കാര്‍ കലണ്ടര്‍ പ്രകാരം ചൊവ്വാഴ്ച അവധി നല്‍കിയിരിക്കുന്നത്. ഇതാണ് ബുധനാഴ്ചയില്ലേക്ക് മാറ്റിയിരിക്കുന്നത്.

നാളെയും സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുകള്‍ ഉണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലകളില്‍ ഉള്‍പ്പെടെ നാളെ മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കും.