അമ്പ​ല​പ്പു​ഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജി സുധാകരൻ്റെ വീഴ്ച​ ; സിപിഎം അന്വേഷണ കമ്മീഷൻ 25 ന് ആലപ്പുഴയിൽ

ആലപ്പുഴ : നിയമസഭാ തെരഞ്ഞെടുപ്പിൽ അ​മ്പ​ല​പ്പു​ഴ നിയോജകമ​ണ്ഡ​ല​ത്തി​ലെ സിപിഎമ്മിൻ്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മുൻ മന്ത്രി ജി സുധാകരന് വീഴ്ച​യു​ണ്ടായെന്ന പരാതി അന്വേഷിക്കാൻ പാർട്ടി അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍ ജൂ​ലൈ 25ന് ​ആ​ല​പ്പു​ഴ​യി​ലെ​ത്തും. എ​ള​മ​രം ക​രീം, കെ.​ജെ.​തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ര​ണ്ടം​ഗ ക​മ്മീ​ഷ​നാ​ണ് പ്ര​വ​ര്‍​ത്ത​ന വീ​ഴ്ച​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​ത്.

സം​സ്ഥാ​ന സ​മി​തി​യു​ടെ തീ​രു​മാ​നം ഇ​ന്ന് ന​ട​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ ച​ര്‍​ച്ച ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ച ച​ര്‍​ച്ച​യി​ല്‍ ജി ​സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചി​ല്ല. ജി​ല്ലാ ക​മ്മി​റ്റി​യി​ൽ അ​ഞ്ച് പേ​ർ മാ​ത്ര​മാ​ണ് സു​ധാ​ക​ര​നെ പി​ന്തു​ണ​ച്ച​ത്. 35 പേ​ർ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ സ്വാ​ഗ​തം ചെ​യ്തു.

ഈ ​മാ​സം ആ​ദ്യം ചേ​ര്‍​ന്ന സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന സ​മി​തി​യാ​ണ് അ​മ്പ​ല​പ്പു​ഴ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വീ​ഴ്ച​യെ സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന സ​മി​തി അം​ഗീ​ക​രി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ടി​ല്‍ സു​ധാ​ക​ര​ന്‍ അ​മ്പ​ല​പ്പു​ഴ​യി​ലെ വി​ജ​യ​ത്തി​ന് അ​ടി​സ്ഥാ​ന​മാ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​മ​ല്ല സം​ഘ​ടി​പ്പി​ച്ച​തെ​ന്ന വി​മ​ര്‍​ശ​ന​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ര​ണ്ടം​ഗ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ച​ത്.

തെരഞ്ഞെടുപ്പിന് ശേഷം അമ്പലപ്പുഴയിൽ വിജയിച്ച സിപിഎമ്മിലെ എച്ച് സലാം എം എൽ എ പ്രചാരണത്തിൽ ജി സുധാകരൻ വേണ്ടത്ര സഹകരിച്ചില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതു സംബന്ധിച്ച് സലാം പരാതിയും നൽകിയിരുന്നു. മുമ്പ് സുധാകരൻ്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന സലാമിൻ്റെ ചുവടുമാറ്റം സുധാകര അനുകൂലികളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു.