അളവില്‍ കുടുതല്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം; കുടിവെള്ളം വിതരണം ചെയ്യുന്ന മൂന്ന് ആര്‍ഒ പ്ലാൻ്റുകള്‍ അടച്ചുപൂട്ടി

ആലപ്പുഴ: നഗരത്തില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന മൂന്ന് ആര്‍ഒ പ്ലാൻ്റുകള്‍ അടച്ചുപൂട്ടി. അനുവദനീയമായ അളവില്‍ കുടുതല്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം കണ്ടതിനെ തുടർന്നാണ് നടപടി.

നഗരസഭ ചെയര്‍ പേഴ്സണ്‍ സൗമ്യരാജിന്‍ൻ്റെ നിര്‍ദ്ദേശ പ്രകാരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റേതാണ് നടപടി. സിവില്‍ സ്റ്റേഷന്‍, പഴവീട്, കൊച്ചു കടപ്പാലത്തിന് സമീപം എന്നിവിടങ്ങളിലെ ആര്‍ഒ പ്ലാൻ്റുകളാണ് പൂട്ടിയത്.

ശുദ്ധ ജലത്തില്‍ അനുവദനീയമായ കോളിഫോം ബാക്ടീരിയ അളവ് 2 എംപിഎന്‍ എന്നായിരിക്കെ കൂടുതല്‍ കോളിഫോം സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. വണ്ടാനം മൈക്രോബയോളജി ലാബിലാണ് ജലം പരിശോധിച്ചത്. രണ്ടാഴ്ചയായി നഗരത്തില്‍ ഛര്‍ദിയും വയറിളക്കവും പടര്‍ന്നു പിടിക്കുന്നതിനെ തുടര്‍ന്നാണ് നടപടി.