തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത ടിപി കേസ് പ്രതി ഷാഫിയുടെ പരോൾ അടിയന്തിരമായി റദ്ദാക്കി ഷാഫിയെ ജയിലിൽ അടയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ടിപികേസിലെ പ്രതികൾ പാർട്ടി നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. ജയിലിനകത്തും പുറത്തും പ്രതികൾ ക്വട്ടേഷൻ നടപ്പാക്കുകയാണ്. സർക്കാരും ആഭ്യന്തരവകുപ്പും നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ ഇക്കാര്യങ്ങൾക്കെല്ലാം നിയമസഭയിൽ മറുപടി പറയേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സ്വർണ കടത്ത് സംഘത്തിൽ നിന്നും സ്വർണം തട്ടിയെടുത്ത് കൊണ്ടുപോകാൻ ടിപി കേസിലെ പ്രതികളായ ഷാഫി ഉൾപ്പെടെയുള്ളവർക്ക് പങ്കുണ്ടെന്ന് ആരോപണം ഉയരുകയും ഷാഫിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കൂടാതെ ഇയാളെ വീട്ടിൽ കസ്റ്റംസ് റെയ്ഡും നടത്തിയിരുന്നു. റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു.