തൃശ്ശൂര്‍: ഒളിമ്പ്യന്‍ മയൂഖ ജോണിക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുഹൃത്ത് ബലാത്സംഗത്തിന് ഇരയായെന്ന് ആരോപിച്ച് മയൂഖ ജോണി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ അപകീര്‍ത്തിക്കേസാണ് മയൂഖക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മയൂഖജോണിക്കും കൂട്ടത്തിലുള്ള പത്ത് പേര്‍ക്കുമെതിരെ കേസെടുക്കാന്‍ ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഇത് പ്രകാരം ആളൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. മയൂഖയുടെ പരാതി പ്രകാരം ആരോപണവിധേയര്‍ക്കെതിരെ നിലവില്‍ രണ്ട് കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ജില്ലാ ക്രൈം ബ്രാഞ്ചാണ് ഇതില്‍ അന്വേഷണം നടത്തുന്നത്.
ആളൂര്‍ സ്വദേശി ജോണ്സണ് എന്നയാള്‍ക്കെതിരെയാണ് സുഹൃത്തിനെ ബലാത്സംഗം ചെയ്തതായി പരാതിപ്പെട്ടിരിക്കുന്നത്. കേസുമായി മുന്നോട്ട് പോയതിനെ തുടര്‍ന്ന് മയൂഖക്കെതിരെ വധഭീഷണി ഉണ്ടായിരുന്നു. മേല്‍വിലാസം വ്യക്തമാക്കാത്ത കത്തിലൂടെയായിരുന്നു ഭീഷണി. പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നതെന്ന് മയൂഖ ആരോപിച്ചിരുന്നു.