ബംഗളൂരു: ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത അനൂപിന്റെ ഡെബിറ്റ് കാർഡ് കാലാവധി കഴിഞ്ഞതെന്ന പ്രതിഭാഗം വാദം തെറ്റാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ആ കാർഡുപയോഗിച്ചു ഇടപാടുകളും നടന്നിട്ടുണ്ടെന്നു ഇഡി കോടതിയിൽ പറഞ്ഞു. ബിനീഷിൻ്റെ ജാമ്യ ഹർജിയില്‍ ഇഡിയുടെ തുടര്‍വാദം തിങ്കളാഴ്ച നടക്കും.
മയക്കുമരുന്ന് കേസില്‍ ബിനീഷ് പ്രതിയല്ലാത്തതിനാല്‍ പിഎംഎല്‍എ കേസ് നിലനില്‍ക്കില്ലെന്ന ബിനീഷിൻ്റെ അഭിഭാഷകന്‍ ഉയര്‍ത്തിയ വാദത്തെയും ഇഡി എതിർത്തു. ബിനീഷിനെതിരെ ഇഡി കേസെടുത്തത് മയക്കുമരുന്ന് കേസിനെ മാത്രം ആധാരമാക്കിയല്ല. സംസ്ഥാന പൊലീസും എൻസിബിയും രജിസ്റ്റർ ചെയ്ത മറ്റ് 13 കേസുകളിലെ വിവരങ്ങൾ ഇഡി കേസിന് കാരണമായിട്ടുണ്ട്.
കള്ളപ്പണം വെളുപ്പിക്കലിനു പിന്നിൽ വിദേശികൾ ഉൾപ്പടെ വലിയ റാക്കറ്റ് തന്നെയുണ്ടെന്നും ഇഡി കോടതിയിൽ പറഞ്ഞു. പതിനഞ്ചാം തവണയാണ് ഹർജി കോടതിക്ക് മുന്നിൽ എത്തുന്നത്. ജാമ്യ ഹർജിയില്‍ ഇഡിയുടെ തുടര്‍വാദം തിങ്കളാഴ്ച നടക്കും. ഇഡിക്കുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖിയാണ് ഹാജരായത്.