തൃശ്ശൂർ : വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ട് നടത്താൻ അനുമതി. ഡിഎംഒയാണ് അനുമതി നൽകിയത്. 15 ആനകളെ പങ്കെടുപ്പിച്ച് നടത്താനാണ് അനുമതി ലഭിച്ചതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.
കർക്കിടകം ഒന്നിനാണ് ആനയൂട്ട്. തൃശ്ശൂരിലും, സമീപ ജില്ലകളിലും നിന്നുള്ള ആനകൾക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുള്ളത്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നാണ് ഭാരവാഹികൾക്ക് ഡിഎംഒ നൽകിയിരിക്കുന്ന നിർദ്ദേശം.
സാധാരണയായി വൻ ജനാവലിയോടെയാണ് ആനയൂട്ട് നടത്താറുള്ളത്. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ആനകൾ ആനയൂട്ടിൽ പങ്കെടുക്കാറുണ്ട്. കൊറോണ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കഴിഞ്ഞ വർഷവും ആനയൂട്ട് നടത്തിയിരുന്നു