പാലക്കാട് – കോയമ്പത്തൂര്‍ കെഎസ്‌ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നാളെ മുതൽ

തിരുവനന്തപുരം; പാലക്കാട് – കോയമ്പത്തൂര്‍ അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ നാളെ മുതൽ പുനരാരംഭിക്കുന്നു. കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കെഎസ്‌ആര്‍ടിസി അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ തിരുവനന്തപുരത്ത് നിന്നും ഞാറാഴ്ച വൈകുന്നേരം മുതലും മറ്റുള്ള സ്ഥലങ്ങളില്‍ നിന്നും തിങ്കളാഴ്ച രാവിലെ മുതലും തുടങ്ങാന്‍ ഇരുന്ന സമയത്താണ് കോയമ്പത്തൂരിലേക്ക് സര്‍വ്വീസ് നടത്താന്‍ കോയമ്പത്തൂര്‍ കളക്ടര്‍ താല്‍ക്കാലിക അനുമതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് യൂണിറ്റില്‍ നിന്നും ഓപ്പറേറ്റ് ചെയ്തിരുന്ന 3 കോയമ്പത്തൂര്‍ ബോണ്ട് സര്‍വ്വീസുകളാണ് നാളെ മുതല്‍ ആരംഭിക്കുക.
കൃത്യമായ കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചാകും എല്ലാ സര്‍വ്വീസുകളും ആരംഭിക്കുന്നതെന്നും യാത്രാക്കാരുടെ ആവശ്യത്തിനനുസരിച്ച്‌ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.