മാണ്ഡ്യ : സൗഹൃദം സ്ഥാപിക്കാൻ തോളിൽ കൈവയ്ക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ കരണത്തടിച്ച് കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.
മാണ്ഡ്യയില്‍ വച്ച് ഒരു പാര്‍ട്ടി എംപിയെ കണ്ട് മടങ്ങവെ വഴിയില്‍ വച്ചാണ് സംഭവം. പ്രവർത്തകർക്കൊപ്പം നടക്കവെ തൊട്ടടുത്ത് നടന്ന പ്രവർത്തകൻ ശിവകുമാറിന്റെ തോളിൽ കൈവച്ചു. ഇതോടെ കോപാകുലനായ ശിവകുമാർ പ്രവർത്തകന്റെ കരണത്തടിച്ചു.
‘ഇതെന്ത് സ്വഭാവമാണ്? ഞാൻ സ്വാതന്ത്ര്യം തരുന്നുണ്ടെന്ന് കരുതി ഇങ്ങനെ എന്തും ചെയ്യാമോ?’ , ഡി കെ ശിവകുമാര്‍ ചോദിച്ചു. വീഡിയോ വൈറൽ ആയപ്പോൾ സോഷ്യൽ മീഡിയകളിൽ പ്രതിഷേധവും ശക്തമാകുകയാണ്.