സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വിദ്യാര്‍ഥി റൊമാനിയയില്‍ മുങ്ങിമരിച്ചു

കോട്ടയം: മലയാളിയായ മെഡിക്കൽ വിദ്യാർഥി റൊമാനിയയിൽ മുങ്ങിമരിച്ചു. തലയോലപ്പറമ്പ് പ്രദീപ് ഭവനിൽ (ചെറുകര) പ്രദീപ്കുമാർ-രേഖ ദമ്പതികളുടെ മകൻ ദേവദത്ത് (20) ആണ് മരിച്ചത്. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.30 ഓടെ മൾട്ടോവയിലാണ് അപകടം നടന്നത്.

തടാകത്തിന്റെ കരയിൽ ഇരിക്കവേ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദേവദത്ത് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. അച്ഛൻ പ്രദീപ് വൈക്കം ആശ്രമം സ്കൂൾ പ്രിൻസിപ്പൽ ആണ്.