ചേറ്റുവയിൽ 30 കോടി രൂപ വിലയുള്ള തിമിം​ഗല ഛർദ്ദി പിടികൂടി ; കേരളത്തിൽ ഇതാദ്യം

തൃശൂർ:വിപണിയിൽ 30 കോടി രൂപ വിലവരുന്ന തിമിം​ഗല ഛർദ്ദി പിടികൂടി. തൃശൂർ ചേറ്റുവയിലാണ് സംഭവം. പിടിച്ചെടുത്ത ആംബർ ​ഗ്രിസിന് 18 കിലോയോളം ഭാരമുണ്ട്.

ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വനം വിജിലൻസ് പിടികൂടി. വാടാനപ്പള്ളി സ്വ​ദേശി റഫീഖ്, പാലൂർ സ്വദേശി ഫൈസൽ, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.

സു​ഗന്ധ ലേപന വിപണിയിൽ വൻ വിലയുള്ള ആംബർ ​ഗ്രിസ് ഇതാദ്യമായാണ് കേരളത്തിൽ പിടികൂടുന്നത്.