തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ സസ്പെന്ഷന് നീട്ടണമോ എന്ന കാര്യം ഇന്നത്തെ മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും. സസ്പെന്ഷന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തുടര്‍നടപടി എന്തുവേണമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ചര്‍ച്ചകൾ സജീവമാകുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥനെ ആറു മാസത്തില്‍ കൂടുതല്‍ സസ്പെന്‍ഷനില്‍ നിര്‍ത്താനാവില്ല എന്നതും, ഉദ്യോഗസ്ഥനെതിരെ ശക്തമായ തെളിവുകള്‍ കോടതിയില്‍ എത്താത്തതും അനുകൂല തീരുമാനം എടുക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍ സര്‍വീസില്‍ തിരിച്ചെടുത്താലുള്ള പ്രതിപക്ഷ പ്രതിഷേധവും സര്‍ക്കാര്‍ മുന്നില്‍ക്കാണുന്നുണ്ട്.