കടുപ്പിച്ച ലോക്​ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന്​ മുതൽ​ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത്​ കൂടുതൽ കടുപ്പിച്ച ലോക്​ഡൗൺ നിയന്ത്രണങ്ങളും ഇളവുകളും ഇന്ന്​ മുതൽ​ പ്രാബല്യത്തിൽ വരും. രോഗസ്ഥിരീകരണ നിരക്കി​ൻ്റെ (ടിപിആർ) അടിസ്ഥാനത്തിൽ നാല്​ മേഖലകളായി തിരിച്ച്​ പ്രാദേശികതലത്തിൽ കൂടുതൽ നിയന്ത്രണങ്ങളാണ്​ ഏർപ്പെടുത്തിയത്​. തുടക്കത്തിൽ ടിപിആർ 30 ശതമാനത്തിന്​ മുകളിലുള്ളവക്കായിരുന്നു കടുത്ത നിയന്ത്രണമുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ​18 ശതമാനത്തിന്​ മുകളിലുള്ള മേഖലകളിൽ ട്രിപ്ൾ ലോക്​ഡൗൺ ആണ്​.

ടിപിആർ ആറ്​ ശതമാനത്തിൽ താഴെയുള്ള ഇടങ്ങളാണ്​ ഇപ്പോൾ എ കാറ്റഗറിയിലുള്ളത്​. നേര​ത്തേ ഇത്​ എട്ട്​ ആയിരുന്നു. 12 മുതൽ 18 വരെ സി കാറ്റഗറിയിലും 18 ന്​ മുകളിലാണെങ്കിൽ ഡി കാറ്റഗറിയിലുമാണ്​. സി, ഡി കാറ്റഗറിയിലുള്ള മേഖലകളിൽ കർശനമായ നിയന്ത്രണങ്ങളാണുള്ളത്​. എ, ബി മേഖലകളിൽ ഇളവുകളുണ്ട്​.

നിയന്ത്രണങ്ങളും ഇളവുകളും ബസുകളിൽ അനുവദിച്ചതിൽ കൂടുതൽ യാത്രക്കാർ പാടില്ല ബി വിഭാഗം നിയന്ത്രണമുള്ളിടത്ത്​ (ടിപിആർ 6-12) ഓട്ടോ അനുവദിക്കും. ഡ്രൈവർ ഉൾപ്പെടെ രണ്ട്​ പേർക്കാണ്​ അനുമതി
മെട്രോ റെയിൽ സർവിസിന്​ അനുമതി അന്തർസംസ്ഥാന യാത്രക്ക്​ കൊറോണ നെഗറ്റിവ്​ സർട്ടിഫിക്കറ്റ്​ നിർബന്ധം.

മൂന്നാംതരംഗ സാഹചര്യത്തിൽ റെയിൽവേ സ്​റ്റേഷനുകൾ, അതിർത്തി ചെ​ക്​പോസ്​റ്റുകൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. ഇതിനായി റെയിൽവേ സ്​റ്റേഷനുകൾ അതിർത്തികൾ എന്നിവിടങ്ങളിൽ പരിശോധന നടത്താൻ കലക്​ടർമാർക്ക്​ നിർദേശം നൽകി.

കൊറോണ ബാധിച്ച്​ മരിക്കുന്നവരുടെ മൃതദേഹം വീടുകളിൽ കൊണ്ടുപോകാൻ അനുമതി. മതപരമായ ചടങ്ങുകളും നടത്താം. കൊറോണ ബാധിച്ച്​ മരിച്ചവരുടെ ബാങ്ക്​ വായ്​പ മുടങ്ങിയെങ്കിൽ ജപ്​തി നിർത്തി​വയ്ക്കും. ആയുഷ്​, ഹോമിയോ, ഫാർമസി വിദ്യാർഥികളുടെ വാക്സിനേഷൻ പൂർത്തീകരിക്കും.

ഹോം സ്​റ്റേകൾ, സർവിസ് വില്ലകൾ, ഗൃഹശ്രീ യൂനിറ്റുകൾ, ഹൗസ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, ടൂർ ഗൈഡുകൾ, ടൂറിസ്​റ്റ്​ ടാക്സി ഡ്രൈവർമാർ, ടൂർ ഓപറേറ്റർമാർ എന്നിവരെ 18 മുതൽ 45 വയസ്സ് വരെയുള്ളവരിലെ വാക്സിനേഷൻ മുൻഗണനാപ്പട്ടികയിൽ ഉൾപ്പെടുത്തും. ആയുഷ്, ഹോമിയോ മെഡിക്കൽ വിദ്യാർഥികൾ, ഫാർമസി കോഴ്സ് വിദ്യാർഥികൾക്കും പരിഗണന.