കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്; മുഖ്യ പ്രതി സൂഫിയാന്‍ പൊലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില മുഖ്യപ്രതി സൂഫിയാന്‍ പൊലീസ് കസ്റ്റഡിയില്‍. കൊടുവള്ളി സ്വദേശിയായ സൂഫിയാന്‍ കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്.

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണ്ണക്കടത്ത് മാഫിയ സംഘവുമായി ബന്ധമുള്ള ആളാണ് സൂഫിയാന്‍ എന്നാണ് പൊലീസ് പറയുന്നത്. നേരത്തെ രണ്ട് സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ പ്രതിയായ സൂഫിയാന്‍ രാമനാട്ടുകരയില്‍ വാഹനാപകടം നടന്ന സ്ഥലത്ത് എത്തിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലായ സൂഫിയാനെ കൊണ്ടോട്ടി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തിലെ കൊടുവളളി സംഘത്തിന്റെ ഏകോപനം സൂഫിയാനാണ് ഉണ്ടായിരുന്നത് എന്നും പൊലീസ് പറയുന്നു. രാമനാട്ടുകരയില്‍ വാഹനാപകടം നടക്കും മുന്‍പ് കരിപ്പൂര്‍ വിമാനത്താവളത്തിലും സൂഫിയാന്‍ എത്തിയിരുന്നു.