വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അക്രമാസക്തനായി; ജില്ലാ ആശുപത്രി അടിച്ചു തകര്‍ത്തു

കണ്ണൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അക്രമാസക്തനായി കണ്ണൂര്‍ ജില്ലാ ആശുപത്രി അടിച്ചു തകര്‍ത്തു. യുവാവിന്റെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ആശുപത്രി ജീവനക്കാരനും പരുക്കേറ്റു.

കണ്ണൂര്‍ സിറ്റി എസ്‌ഐ ബാബുജോണ്‍, സീനിയര്‍ സി.പി.ഒ സ്‌നേഹേഷ്, ആശുപത്രി ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ ആദിഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ നീര്‍ച്ചാല്‍ സ്വദേശി ജംഷീറിനെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച പുലര്‍ച്ചയോടെ സിറ്റി മരക്കാര്‍കണ്ടിയില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്നാണ് ജംഷീറിനെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.