തിരുവനന്തപുരം: ദി ഹിന്ദു കേരള ബ്യൂറോ ചീഫും മുതിർന്ന മാധ്യമ പ്രവർത്തകനുമായ എസ്. അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 ന് തൈക്കാട് ശാന്തികവാടത്തിൽ .
ഹൃദയാഘാതത്തെ തുടർന്ന് കുറവൻകോണം മാർക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിൽ ബുധനാഴ്ചയായിരുന്നു അന്ത്യം.ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഉറങ്ങിയിരുന്നു. തുടർന്ന് വൈകുന്നേരം ഭാര്യ ജോലി കഴിഞ്ഞ് വന്ന് ഉണർത്താൻ ശ്രമിക്കുബോഴാണ് മരണ വിവരം അറിയുന്നത്. ഉറക്കത്തിലുള്ള ഹൃദയാഘാതമാണ് മരണകാരണം.
പരേതനായ രാധാകൃഷ്ണൻ നായരുടെയും, സതി ദേവിയുടെയും മകനാണ്. ഭാര്യ – സിന്ദു എസ്. എസ് (കോട്ടൺഹിൽ സ്കൂൾ അധ്യാപിക)
മകൻ – നാരയൺ എസ് എ (റിലയൻസ് പെട്രോളിയം ഗുജറാത്ത്.)