തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലി ഭർതൃപീഡനങ്ങളും ആത്മഹത്യകളും വർധിക്കുന്ന സാഹചര്യത്തിൽ ഈ വിഷയത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലാകുന്നു. സ്ത്രീധന വിഷയം വീണ്ടും പൊതുസമൂഹത്തിൽ ചർച്ചയാവുകയാണ്. കൊല്ലം ശാസ്താംകോട്ടയിൽ വിസ്മയ ഭർതൃഗൃഹത്തിൽ മരണമടഞ്ഞ സംഭവത്തിനു പിന്നാലെ സംഭവത്തിൽ സർക്കാർ ഉദ്യോഗസ്ഥനായ കിരൺകുമാറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ 2014 ലെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ പ്രധാനമാണ്. വിവാഹിതരാകാൻ പോകുന്ന എല്ലാ സർക്കാർ ജീവനക്കാരും വിവാഹശേഷം തങ്ങൾ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം അവരുടെ വകുപ്പ് തലവന് നൽകണമെന്ന് അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.
ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വിവാഹിതരാകാൻ പോകുന്ന എല്ലാ സർക്കാർ ജീവനക്കാരും വിവാഹശേഷം തങ്ങൾ സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന് സത്യവാങ്മൂലം അവരുടെ വകുപ്പ് തലവന് നൽകണം. ഈ സത്യവാങ്മൂലത്തിൽ ഭാര്യയും അച്ഛനും ഭാര്യയുടെ പിതാവും ഒപ്പിട്ടിരിക്കണം. ഇത് നിർബന്ധമായും നൽകേണ്ടതും ഈ രേഖ സ്ത്രീധനനിരോധന നിയമത്തിന്റെ പരിധിയിൽ വരുന്നതുമാണ്.