കോഴിക്കോട്: കരിപ്പൂരിൽ കസ്റ്റംസ് ഇന്ന് പുലർച്ചെ പിടികൂടിയത് രാമനാട്ടുകരയിൽ അപകടത്തിൽ പെട്ട സംഘം കവരാൻ ലക്ഷ്യമിട്ട സ്വർണമാണെന്ന് പൊലീസ്. കവർച്ച സംഘത്തിനെതിരെ ഐപിസി 399 പ്രകാരമാണ് കേസെടുത്തു. കസ്റ്റഡിയിലെടുത്തവരെ നാളെ കോടതിയിൽ ഹാജരാക്കും.
കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് പുലർച്ചെ ഒരു കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടിയിരുന്നു. ഈ സ്വർണം ഏറ്റുവാങ്ങാനായി എത്തിയ കൊടുവളളിയിൽ നിന്നുളള സംഘവും അവരിൽ നിന്ന് സ്വർണം കവർച്ച ചെയ്യാനെത്തിയ ചെർപുളശേരിയിൽ നിന്നുളള സംഘവും തമ്മിൽ രാമനാട്ടുകരയിൽ ഏറ്റുമുട്ടലുണ്ടാവുകയും വാഹനാപകടത്തിൽ കലാശിക്കുകയുമായിരുന്നു.
അഞ്ച് യുവാക്കളാണ് അപകടത്തിൽ മരിച്ചത്. കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ സ്വർണം തട്ടിയെടുക്കാനെത്തിയ സംഘത്തെ ചെർപുളശേരിയിൽ നിന്നുളള സംഘം പിന്തുടർന്നപ്പോഴാണ് ഇവരുടെ വാഹനം ലോറിയുമായി കൂട്ടിയിടിച്ചത്.