ചക്ര സ്തംഭന സമരം നാളെ; യാത്ര ചെയ്യുന്ന വാഹനങ്ങൾ രാവിലെ 11 ന് നിർത്തിയിടാൻ ആഹ്വാനം

തിരുവനന്തപുരം: ഇന്ധന വില വർധനവിനെതിരെ പ്രതിഷേധ സമരവുമായി തൊഴിലാളി സംഘടനകളുടെ സംയുക്ത മുന്നണി. നാളെ 15 മിനിറ്റു നേരം ചക്ര സ്തംഭന സമരം നടത്താനാണ് തീരുമാനം. തിങ്കളാഴ്ച രാവിലെ 11 മുതൽ 11. 15 വരെ സംസ്ഥാനത്തിന്റെ നിരത്തുകൾ സ്തംഭിപ്പിക്കും. യാത്ര ചെയ്യുന്ന വാഹനങ്ങൾ 11 ന് എവിടെയാണോ അവിടെ നിർത്തിയിടണമെന്നാണ്
യൂണിയനുകളുടെ ആഹ്വാനം.

സിഐടിയു, ഐഎൻടിയുസി, എഐറ്റിയുസി ഉൾപ്പടെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കേന്ദ്രത്തിന് എതിരായാണ് പ്രതിഷേധം. കേന്ദ്രം നികുതി വെട്ടിച്ചുരുക്കണമെന്നാണ് ആവശ്യം. അതേസമയം സംസ്ഥാനങ്ങൾ ഈടാക്കുന്ന നികുതി ഒഴിവാക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് സിഐടിയു സംസ്ഥാന അധ്യക്ഷൻ ആനത്തലവട്ടം ആന്ദൻ പറഞ്ഞു.ചക്ര സ്തംഭന സമരം നാളെ; യാത്ര ചെയ്യുന്ന വാഹനങ്ങൾ രാവിലെ 11 ന് നിർത്തിയിടാൻ ആഹ്വാനം