തിരുവനന്തപുരം: നീണ്ട നാളുകൾക്ക് ശേഷം കെഎസ്ആർടിസി ജീവനക്കാരുടെ സേവന- വേതന പരിഷ്കരണം സംബന്ധിച്ച ചർച്ച നാളെ. സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ഉച്ചകഴിഞ്ഞ് 2.30ന് ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിലാണ് യോഗം.
ഈ വർഷം ആദ്യം നടന്ന റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു), യുഡിഎഫ് നേതൃത്വത്തിലുള്ള ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫെഡറേഷൻ (ടി ഡി എഫ്), കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് സംഘ് (ബിഎംഎസ് ) എന്നീ സംഘടനകളെയാണ് സിഎംഡി ബിജു പ്രഭാകരൻ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.
കെഎസ്ആർടിസിയിൽ 10 വർഷത്തിന് ശേഷമാണ് ശമ്പള പരിഷ്കരണ ചർച്ച നടക്കുന്നത്. 2010-ലാണ് അവസാനമായി ശമ്പള പരിഷ്കരണം നടപ്പാക്കിയത്. 2015-ൽ ശമ്പള പരിഷ്കരണം നീട്ടിവെച്ചു.