സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വ്വീസ് നടത്തും; ഒറ്റ ഇരട്ട അക്ക നമ്പര്‍ ക്രമീകരണം

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണണങ്ങളില്‍ ഇളവ് വന്നതോടെ സ്വകാര്യ ബസ് സര്‍വ്വീസ് നാളെ മുതല്‍ പുനരാരംഭിക്കും. ഉപാധികളോടെ സര്‍വ്വീസ് നടത്താന്‍ സ്വകാര്യ ബസുകള്‍ക്ക് അനുമതി ലഭിച്ചു. ഒററ ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വ്വീസ് നടത്താനാണ് ഗതാഗത വകുപ്പ് അനുമതി നല്‍കിയത്.

ഒറ്റ – ഇരട്ട അക്ക നമ്പർ അനുസരിച്ച്‌ ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമേ സർവ്വീസ് നടത്താനാകൂ. നാളെ ( വെള്ളിയാഴ്‌ച ) ഒറ്റയക്ക ബസുകൾ സർവ്വീസ് നടത്തണം. അടുത്ത തിങ്കഴാഴ്ച ( 21-06-21), ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവ്വീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തുടർന്ന് വരുന്ന തിങ്കളാഴ്‌ചയും (28-06-21) ഒറ്റ നമ്പർ ബസുകൾ വേണം നിരത്തിൽ ഇറങ്ങേണ്ടത്.

ശനി , ഞായര്‍ ദിവസങ്ങളില്‍ സര്‍വ്വീസ് പാടില്ല. ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലാണ് ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വ്വീസുകള്‍ നടത്തരുതെന്ന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതിന് പിന്നാലെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നടത്താന്‍ ആരംഭിച്ചിരുന്നു. എല്ലാ സ്വകാര്യ ബസ് ഉടമകളും ഈ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്നാണ് ഗതാഗതമന്ത്രി അഭ്യർത്ഥിച്ചു.