ഡെങ്കിപ്പനി; നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ

കൊച്ചി: നടിയും നിർമാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയിൽ. കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സാന്ദ്രയ്ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു. താരത്തിന്റെ സഹോദരിയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.

“കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ചേച്ചി സാന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേച്ചിക്ക് കടുത്ത ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ഐസിയുവിൽ ചികിത്സയിൽ കഴിയുകയുമാണ്.

രണ്ട് ദിവസമായി. ഇപ്പോൾ ചേച്ചിയുടെ നില ഭേ​ദപ്പെട്ടു വരുന്നു. ചേച്ചിയുടെ എത്രയും പെട്ടെന്നുള്ള രോ​ഗമുക്തിക്കായി ഏവരും പ്രാർഥിക്കണം.” സഹോദരി പങ്കുവച്ച കുറിപ്പിൽ പറയുന്നു.