ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കണം: ആർച്ച് ബിഷപ് മാർ ജോസഫ്പെരുന്തോട്ടം

ചങ്ങനാശേരി: ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട ഭരണഘടനാപരമായ അവകാശങ്ങൾ ഉറപ്പാക്കണമെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ടത് ആനൂകൂല്ലൃമല്ല, ഭരണഘടനാപരമായ അവകാശങ്ങളാണ്. ഇത് ഉറപ്പാക്കാൻ എല്ലാവരും ഒരുമയോടെ നിലകൊള്ളണമെന്നും മാർ പെരുന്തോട്ടം ആഹ്വാനം ചെയ്തു.

ചങ്ങനാശേരി അതിരൂപതാ പാസറ്ററൽ കൗൺസിൽ സംഘടിപ്പിച്ച “ന്യൂനപക്ഷാവകാശം: സമകാലീന കോടതി വിധിയും,പ്രതികരണങ്ങളും’ എന്ന വിഷയത്തിലുള്ള വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 80:20 അനുപാതം ഭരണഘടനയുടെ വ്യക്തമായ ലംഘനമാണെന്ന് കണ്ടെത്തിയതു കൊണ്ടാണ് ഹൈക്കോടതി അത് റദ്ദാക്കാൻ തയ്യാറായതെന്ന് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

അഡ്വ. ജോബ്മൈക്കിൾ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. അനുകൂലവിധി സമ്പാദിക്കാൻ കോടതിയെ സമീപിച്ച അഡ്വ. ജസ്റ്റിൻ പള്ളിവാതിൽക്കൽ വിഷയാവതരണം നടത്തി. മാർതോമസ്തറയിൽ സമാപന സന്ദേശം നൽകി.സീറോ മലബാർ സഭാവക്താവ് ഡോ. ചാക്കോ കാളംപറബിൽ മോഡറേറ്ററായിരുന്നു.

ഡോ. ഡൊമിനിക് ജോസഫ്, ഡോ.രേഖാ മാത്യൂസ്, ആൻറണി തോമസ് മലയിൽ,ഫാ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഫാ.ജയിംസ് കൊക്കാവയലിൽ, ജിൻസ് നല്ലേപ്പറമ്പൻ, അഡ്വ. പി.പിജോസഫ്, അഡ്വ. ജോജി ചിറയിൽ, അമൽ സിറിയക് ജോസ്, വർഗീസ് ആൻറണി, ജോസ് ഓലിക്കൻ എന്നിവർ പ്രസംഗിച്ചു