ചെങ്ങന്നൂർ: എഐസിസി അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.എൻ. വിശ്വനാഥൻ(71) അന്തരിച്ചു. ഹൃദയാഘാതം മൂലം വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയായിരുന്നു അന്ത്യം. സംസ്ക്കാരം പിന്നീട്.
എൻഎസ്എസ് മുൻ രജിസ്ട്രാറുമായിരുന്നു. കൊല്ലകടവ് രാജരാജേശ്വരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ മാനേജരായിരുന്നു.ഭാര്യ ശാരത വിശ്വനാഥൻ, മക്കൾ :
ഉണ്ണി, ഗോപാൽ
പന്തളം എൻ.എസ്.എസ് കോളേജ് യൂണിയൻ ചെയർമാൻ , യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ, കെ.എസ്.യു ആലപ്പുഴ ജില്ലാ വൈസ് പ്രസിഡൻ്റ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, മാവേലിക്കര നിയോജക മണ്ഡലം പ്രസിഡൻ്റ് എന്നിനിലകളിൽ പ്രവർത്തിച്ചു. പിന്നീട് യൂത്ത് കോൺഗ്രസ്സിലും, കർഷ കോൺഗ്രസ്സ് ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്, ദേശീയ സെക്രട്ടറി ,കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം പ്രസിഡൻ്റ്, തിരഞ്ഞെടുക്കപ്പെട്ട കെപിസിസി നിർവ്വാഹക സമിതി അംഗം, എൻ.എസ്.എസ് രജിസ്ട്രാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിലെ താല്പര്യം കാരണം അദ്ദേഹം രാജ രാജേശ്വരി സീനിയർ സെക്കൻഡറി സ്കൂൾ ആരംഭിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക, ആദുരസേവന രംഗങ്ങളിൽ കർമ്മനിരതനായി പ്രവർത്തിച്ച വരികെയാണ് മരണം സംഭവിച്ചത്.