കൊച്ചി: ആര്‍ടിപിസിആര്‍ നിരക്ക് 1700 ല്‍ നിന്നും 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടിയെ ആവര്‍ത്തിച്ച ചോദ്യം ചെയ്ത് ലാബ് ഉടമകള്‍. നിരക്ക് കുറച്ചതിനെതിരെ ലാബ് ഉമടമകള് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കവെയാണ് നിരക്ക് നിശ്ചയിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ സംബന്ധിച്ച് വീണ്ടും തര്‍ക്കം ഉടലെടുത്തത്.
സര്‍ക്കാര്‍ തങ്ങളുടെ നിലപാടില്‍ തന്നെ ഉറച്ച് നില്ക്കുമ്പോള് ആര്‍ടിപിസിആര്‍ നിരക്ക് നിര്‍ണ്ണയിക്കാനുള്ള അധികാരവും മറ്റും ഡ്രഗ്സ് കണ്ട്രോള് ആക്ടിന് കീഴിലാണ് വരുന്നെതെന്ന ലാബ് ഉടമകള്‍ വാദിച്ചു. ലാബ് ഉടമളോട് ആലോചിക്കാതെ ഏക പക്ഷിയമായിയാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചതെന്ന് ഇവര്‍ പറഞ്ഞു. നിരക്ക് കുറച്ചതോടെ ലാബുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്.
വിമാനത്താവളങ്ങളില്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സേവനമെന്ന നിലയ്ക്കാണ് 448 രൂപയ്ക്ക് പരിശോധനയ്ക്ക് തയ്യാറായതെന്നും ലാബ് ഉടമകള്‍ കോടതിയെ അറിയിച്ചു. ഇത് സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്നാണ് ഇവരുടെ പക്ഷം.
അതേസമയം മറ്റ് സംസ്ഥാനങ്ങളിലെ നിരക്ക് കോടതി ചൂണ്ടികാണിച്ചപ്പോള്‍ അത് സബ്സിഡി നല്കുന്നത്കൊണ്ടയിരിക്കാം മറ്റിടങ്ങളില്‍ നിരക്ക് കുറവെന്നായിരുന്നു ലാബ് ഉടമകള്‍ മറുപടി നല്‍കിയത്.
തര്‍ക്കം തുടര്‍ന്നതോടെ നിരക്ക് നിശ്ചിയിക്കാന്‍ ആര്‍ക്കാണ് അധികാരം എന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. കേസ് നാളെ വീണ്ടും പരിഗണിക്കും.