തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്ന് ധനമന്ത്രി മറുപടി പറയും. ജൂണ്‍ നാലിന് അവതരിപ്പിച്ച ബജറ്റിൻ മേൽ മൂന്ന് ദിവസത്തെ ചർച്ചകകൾക്കൊടുവിലാണ് ധനമന്ത്രി മറുപടി പറയാനെത്തുന്നത്. രണ്ടാം കൊറോണ പാക്കേജിൽ, പ്രഖ്യാപിച്ച പണം നീക്കിവെച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപത്തിനും കെ എൻ ബാലഗോപാലിന്റെ മറുപടി പ്രതീക്ഷിക്കാം.
ജനങ്ങളിലേക്ക് നേരിട്ട് പണമെത്തിക്കാനുള്ള 8900 കോടി രൂപയുടെ കാര്യത്തിലെ അവ്യക്തതകൾക്കും മന്ത്രിക്ക് മറുപടി പറയേണ്ടി വരും.വാക്സിൻ ചലഞ്ചിലെ പണം ഉപയോഗിക്കുന്ന കാര്യത്തിലും ധനമന്ത്രി വിശദീകരണം നൽകും. ലോക്ക് ഡൗൺ സാഹചര്യത്തിൽ സഹായം വേണമെന്ന് കൂടുതൽ കോണുകളിൽ നിന്ന് ആവശ്യമുയർന്നതും ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവിന്റെ പ്രസംഗവും ഇന്നത്തെ നടപടിക്രമങ്ങളിൽ പ്രധാനമാണ്.