ഐക്യത്തോടെ കോൺഗ്രസിനെ നയിക്കാന്‍ സുധാകരന് കഴിയുമെന്ന് എകെ ആന്റണി

ന്യൂഡെൽഹി: മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും ഒറ്റക്കെട്ടായി ഐക്യത്തോടെ നയിക്കാന്‍ കെപിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ട കെ സുധാകരന് കഴിയുമെന്ന് സമുന്നത കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി.
സുധാകരനെ നിയമിച്ച ഹൈക്കമാന്‍ഡ് നടപടി പൂര്‍ണമായി സ്വാഗതം ചെയ്യുന്നു.

സുധാകരനും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റുമാരാകുന്ന കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ്, ടി.സിദ്ദിഖ് എന്നിവര്‍ക്കും ആൻ്റണി ആശംസകൾ നേർന്നു. അസംബ്ലി തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത തുടര്‍ഭരണമാണ് ലഭിച്ചത്.ഇതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിരാശരാണ്.

പ്രവര്‍ത്തര്‍ക്കും അനുഭാവികള്‍ക്കും കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്ന ജനവിഭാഗങ്ങള്‍ക്കും പുതിയ കെപിസിസി നേതൃത്വം ആവേശം ഉണ്ടാക്കും. പ്രവര്‍ത്തകര്‍ക്ക് ഉണര്‍വും പോരാട്ട വീര്യവും ഉണ്ടാക്കാന്‍ സുധാകരന് സാധിക്കും. അതിന് സാധിക്കട്ടെയെന്ന് ആൻ്റണി ആശംസിച്ചു.